വിവാദമായ 'ഗോമൂത്ര സംസ്ഥാനം' പരാമര്‍ശത്തില്‍ മാപ്പുചോദിച്ച് സെന്തില്‍കുമാര്‍

New Update
G

ചെന്നൈ: വിവാദമായ ഗോമൂത്ര പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് ഡി.എം.കെ. എം.പി. ഡി.എന്‍.വി. സെന്തില്‍കുമാര്‍.

Advertisment

അനുചിതമായ രീതിയില്‍ താനൊരു വാക്ക് ഉപയോഗിച്ചുവെന്നും തനിക്ക് ദുരുദ്ദേശം ഇല്ലായിരുന്നുവെന്നും പറഞ്ഞ അദ്ദേഹം തന്റെ പരാമര്‍ശം തെറ്റായ അര്‍ഥത്തില്‍ പ്രചരിക്കാനിടയായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞു. എക്‌സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പാര്‍ലമെന്റിലാണ് സെന്തില്‍ കുമാര്‍ വിവാദ പരാമര്‍ശം നടത്തിയത്. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളെ 'ഗോമൂത്ര സംസ്ഥാനങ്ങള്‍' എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്.

ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ മാത്രമാണ് ബി.ജെ.പി. വിജയിക്കുന്നതെന്നും അവയെ ഗോമൂത്ര സംസ്ഥാനങ്ങളെന്നാണ് വിളിക്കുന്നത് എന്നുമാണ് സെന്തില്‍ കുമാര്‍ പറഞ്ഞത്.

Advertisment