സെ​പ്റ്റി​ക് ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് നാ​ലു​പേ​ർ മ​രി​ച്ചു.സി​താ​ർ​മ​ഹി​യി​ലെ കു​ർ​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ രാ​ജീ​വ് സാ​ഹ്നി, കൃ​ഷ്ണ കു​മാ​ർ, ര​വീ​ന്ദ്ര സാ​ഹ്നി, വി​ജ​യ് സാ​ഹ്നി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന​യ​ച്ചെ​ന്നും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും ബൊ​ഖ്ര പോ​ലീ​സ് അ​റി​യി​ച്ചു

New Update
death

പാ​റ്റ്ന: ബി​ഹാ​റി​ൽ സെ​പ്റ്റി​ക് ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് നാ​ലു​പേ​ർ മ​രി​ച്ചു.

Advertisment

സി​താ​ർ​മ​ഹി​യി​ലെ കു​ർ​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ രാ​ജീ​വ് സാ​ഹ്നി, കൃ​ഷ്ണ കു​മാ​ർ, ര​വീ​ന്ദ്ര സാ​ഹ്നി, വി​ജ​യ് സാ​ഹ്നി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.


ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം. സെ​പ്റ്റി​ക് ടാ​ങ്കി​ൽ​നി​ന്നു​വ​ന്ന വി​ഷ​വാ​ത​കം ശ്വ​സി​ച്ച​തു​മൂ​ലം ഇ​വ​ർ അ​ബോ​ധാ​വ​സ്ഥ​യി​ലാ​വു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ട​ൻ​ത​ന്നെ ഇ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടു.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന​യ​ച്ചെ​ന്നും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും ബൊ​ഖ്ര പോ​ലീ​സ് അ​റി​യി​ച്ചു.

ടാ​ങ്ക് വ്യാ​ജ​മ​ദ്യം നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി​ക്ക​ള​ഞ്ഞ ഉ​ദ്യോ​ഗ​സ്ഥ​ൻ, ആ​രോ​പ​ണം യാ​ഥാ​ർ​ഥ്യ​ത്തി​ന് നി​ര​ക്കാ​ത്ത​താ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

Advertisment