പ്രധാനമന്ത്രിയുടെ ഓഫീസ് പുനര്‍നാമകരണം ചെയ്യുന്നു; ഇനി 'സേവ തീര്‍ഥ്'

New Update
modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരു മാറ്റുന്നു. 'സേവ തീര്‍ഥ് ' എന്ന് പേരുമാറ്റാനാണ് നിര്‍ദേശം.

Advertisment

 ഇതിനുമുന്‍പായി സൗത്ത് ബ്ലോക്കില്‍ നിന്ന് പുതിയ കെട്ടിടത്തിലേക്ക് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പ്രവര്‍ത്തനം മാറ്റും. സേവന മനോഭാവവും രാജ്യ താല്‍പര്യവും പരിഗണിച്ചാണ് പേരുമാറ്റം എന്നാണ് വിശദീകരണം.

രാജ്ഭവന്റെ പേര് കഴിഞ്ഞ ദിവസം ലോക് ഭവന്‍ എന്ന് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരും മാറ്റുന്നത്. 

'എക്‌സിക്യൂട്ടീവ് എന്‍ക്ലേവ്' എന്നാണ് നേരത്തെ നല്‍കിയിരുന്ന പേര്. ഭകൊളോണിയല്‍ കാലഘട്ടത്തിന്റെ പേരുകളും ചിഹ്നങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് വിവരം.

രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള്ള അവന്യൂവായ 'രാജ്പഥി'നെ സര്‍ക്കാര്‍ 'കര്‍തവ്യപഥ്' എന്ന് പുനര്‍നാമകരണം ചെയ്തു. 2016 ല്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി 'ലോക് കല്യാണ്‍ മാര്‍ഗ്' എന്നും പുനര്‍നാമകരണം ചെയ്യപ്പെട്ടു.

Advertisment