മലിനജലം കുടിച്ചുണ്ടായ മരണം; നടപടിയുമായി മധ്യപ്രദേശ് സർക്കാർ. നവജാതശിശു അടക്കം ഒൻപത് പേർ മരിച്ചു എന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ കണക്ക്

ശുചിമുറിയിലെ മാലിന്യം ജലവിതരണ പൈപ്പിനു മുകളിലുള്ള കുഴിയിലേക്കു വഴിതിരിച്ചു വിട്ടതായി പരിശോധനയിൽ കണ്ടെത്തി. കുടിവെള്ളത്തിൽ മലിനമായിരുന്നുവെന്ന് ലാബ് പരിശോധനയിലും കണ്ടെത്തിയിട്ടുണ്ട്

New Update
madhyapradesh

ഭോപ്പാൽ: മധ്യപ്രദേശ് ഇൻഡോറിലെ ഭഗീരത്പുരയിൽ മലിനജലം കുടിച്ച് ഉണ്ടായ മരണത്തിൽ നടപടിയുമായി മധ്യപ്രദേശ് സർക്കാർ. 

Advertisment

മുൻസിപ്പൽ കമ്മീഷണർക്കും അഡീഷണൽ മുൻസിപ്പൽ കമ്മീഷണർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി.

 അഡീഷണൽ കമ്മീഷണറെ സ്ഥലംമാറ്റി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു.

മലിനമായ കുടിവെള്ളം ഉപയോഗിച്ച് നവജാതശിശു അടക്കം ഒൻപത് പേർ മരിച്ചു എന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ കണക്ക്. മരണസംഖ്യ സംബന്ധിച്ച് ഇപ്പോഴും തർക്കം തുടരുകയാണ് . 

സ്ഥലം സന്ദർശിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് നാല് പേരാണ് മരിച്ചത് എന്ന് വ്യക്തമാക്കി. 

മണിക്കൂറുകൾക്കകം ഇൻഡോർ മേയർ പുഷ്യമിത്ര ഭാർഗവ ഏഴ് മരണങ്ങൾ സ്ഥിരീകരിച്ചു.

അതേസമയം, 6 മാസം പ്രായമായ കുഞ്ഞ് അടക്കം 13 പേർ മരിച്ചതായി നാട്ടുകാർ പറഞ്ഞു.120 പേർ ആശുപത്രിയിൽ ചികിത്സയിൽ ആണ്. 1400 ലധികം പേർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. 

സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മധ്യപ്രദേശ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.

രണ്ടാഴ്ചക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആണ് നിർദേശം.

നഗരത്തിലെ പ്രധാന ജലവിതരണ പൈപ്പിൽ ഉണ്ടായ ചോർച്ചയിലൂടെ മലിനജലം കുടിവെള്ളത്തിൽ കലർന്നതാണ് പ്രശ്നത്തിന് ഇടയാക്കിയത്. 

ശുചിമുറിയിലെ മാലിന്യം ജലവിതരണ പൈപ്പിനു മുകളിലുള്ള കുഴിയിലേക്കു വഴിതിരിച്ചു വിട്ടതായി പരിശോധനയിൽ കണ്ടെത്തി.

 കുടിവെള്ളത്തിൽ മലിനമായിരുന്നുവെന്ന് ലാബ് പരിശോധനയിലും കണ്ടെത്തിയിട്ടുണ്ട്.

Advertisment