'ഓർക്കിഡ് സ്പാ'യുടെ മറവിൽ പെൺവാണിഭം; 9 യുവതികളും ഇടപാടുകാരനുമടക്കം11 പേർ കസ്റ്റഡിയിൽ

3000 രൂപയാണ് ഇടപാടുകാരിൽ നിന്ന് ഇവര്‍ ഈടാക്കിയിരുന്നതെന്നാണ് പുറത്ത് വരുന്ന വിവരം, വാട്ട്സ്ആപ്പിലൂടെ മുൻകൂട്ടി തുകയും സമയവും നിശ്ചയിച്ചാണ് ഇടപാടുകാ‍ർ സ്ഥാപനത്തിലെത്തുന്നതെന്നും പൊലീസ് കണ്ടെത്തി

New Update
sex-racket

വിശാഖപട്ടണം: സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ സംഘം പൊലീസ് പിടിയിൽ. 

Advertisment

രഹസ്യ വിവരത്തെ തുടർന്ന് വിശാഖപട്ടണം വിഐപി റോഡില്‍ പ്രവര്‍ത്തിക്കുന്ന 'ഓര്‍ക്കിഡ് വെല്‍നസ് ആന്‍ഡ് സ്പാ സെന്ററി'ല്‍ നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭസംഘം പിടിയിലായത്. 

സംഭവവുമായി ബന്ധപ്പെട്ട് 9 യുവതികളേയും, സ്പാ നടത്തിപ്പുകാരായ രണ്ടുപേരെയും ഇടപാടുകാരനായ ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

 സ്പായിലുണ്ടായിരുന്ന ഒന്‍പത് യുവതികളെ പൊലീസ് മോചിപ്പിച്ച് ഷെൽട്ട‍ർ ഹോമിലേക്ക് മാറ്റി. സ്പായുടെ നടത്തിപ്പുകാരായ കല്ലുരു പവന്‍കുമാര്‍(36) ജന ശ്രീനിവാസ്(35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.


സ്പായിൽ സാജ് സേവനങ്ങളുടെ മറവിൽ പെൺവാണിഭം നടക്കുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.

 പിന്നാലെ കഴിഞ്ഞ ദിവസം വൈകിട്ട് 6.30 ഓടെ വിശാഖപട്ടണം സിറ്റി പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘം പരിശോധനക്കെത്തി. അന്വേഷണത്തിൽ ആരോപണം സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിപ്പുകാരെയും ഇടപാടുകാരനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

കാശിറെഡ്ഡി അരുണ്‍ കുമാര്‍, രാഹുല്‍ എന്നിവരുടെ പേരിലാണ് സ്പായുടെ ലൈസന്‍സ് നിലവിലുള്ളത്. ഇവര്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

3000 രൂപയാണ് ഇടപാടുകാരിൽ നിന്ന് ഇവര്‍ ഈടാക്കിയിരുന്നതെന്നാണ് പുറത്ത് വരുന്ന വിവരം, വാട്ട്സ്ആപ്പിലൂടെ മുൻകൂട്ടി തുകയും സമയവും നിശ്ചയിച്ചാണ് ഇടപാടുകാ‍ർ സ്ഥാപനത്തിലെത്തുന്നതെന്നും പൊലീസ് കണ്ടെത്തി. 

സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ മൂന്ന് മൊബൈല്‍ഫോണുകളും 7000 രൂപയും പൊലീസ് പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്ത ഇടപാടുകാരനെ പൊലീസ് ജാമ്യത്തിൽ വിടുകയും ചെയ്തു. 

Advertisment