ഡൽഹി: നോർത്ത് ഈസ്റ്റ് ദില്ലിയിലെ കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിനായി പ്രചാരണ പരിപാടികളിൽ സജീവമായി വടകരയിലെ കോൺഗ്രസ് സ്ഥാനാർഥിയായ ഷാഫി പറമ്പിൽ.
എഐസിസിയുടെ നിർദ്ദേശ പ്രകാരമാണ് ഷാഫി ദില്ലിയിലേക്ക് എത്തിയത്. ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാനാണ് കനയ്യ മത്സരിക്കുന്നത്.
ദില്ലിയിൽ നഷ്‌ടപ്പെട്ട പ്രതാപം പിടിച്ചെടുക്കാൻ മത്സരിക്കുന്ന കോൺഗ്രസിനൊപ്പം ആം ആദ്മിയും സഖ്യം ചേർന്നാണ് മത്സരിക്കുന്നത്.