ഷാജഹാംപുര്‍: ഭാര്യയുമായുള്ള തര്‍ക്കത്തിൽ ഇടപെട്ടതിന്റെ ദേഷ്യത്തില്‍ അമ്മയെ മകൻ കൊലപ്പെടുത്തി.
ഷാജഹാംപുരിലെ ഗണപത്പുര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. നൈനാ ദേവി (60) ആണ് കൊല്ലപ്പെട്ടത്.
കേസിൽ 25-കാരനായ വിനോദ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
നിരന്തരം മദ്യപിച്ചെത്തുന്ന വിനോദ് കുമാര്‍ ഭാര്യയെ മര്‍ദ്ദിക്കുന്നത് കണ്ട് അമ്മ തടയാൻ ശ്രമിച്ചിരുന്നു. ഇതിന്റെ ദേഷ്യത്തിൽ അമ്മയെ കുന്തം ഉപയോഗിച്ച് വിനോദ് കുമാര്‍ കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് വിനോദ് കുമാറിന് എതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
നൈനാ ദേവിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ അതിനുശേഷമേ വ്യക്തമാകുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.