പോപ്പ് താരം ഷക്കീറ ഇന്ത്യയിലേക്ക്; 19 വർഷത്തിന് ശേഷം മുംബൈയിലും ഡൽഹിയിലും സംഗീത വിരുന്ന്

New Update
shakira-concert-in-india

ഡൽഹി: ലോക പ്രശസ്ത പോപ്പ് ഗായിക ഷക്കീറ ഇന്ത്യയിൽ എത്തുന്നു. നീണ്ട 19 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ഇന്ത്യയിൽ എത്തുന്നത്. 2026 ഏപ്രിലിൽ മുംബൈയിലും ദില്ലിയിലുമായി രണ്ട് വലിയ സംഗീത പരിപാടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

Advertisment

2007-ൽ മുംബൈയിൽ നടന്ന ‘ഓറൽ ഫിക്സേഷൻ’ ടൂറിന് ശേഷം താരം വീണ്ടും രാജ്യത്ത് നടത്തുന്ന ആദ്യത്തെ പ്രധാന ഷോ ആണ് വരാൻ പോകുന്നത്.

ആദ്യ പരിപാടി ഏപ്രിൽ 10-ന് മുംബൈയിലെ മഹാലക്ഷ്മി റേസ്‌കോഴ്സിൽ നടത്താനാണ് ആണ് നിശ്ചയിച്ചിരിക്കുന്നത്. രണ്ടാമത്തെ പരിപാടി ഏപ്രിൽ 15-ന് ദില്ലിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ അരങ്ങേറും. 

ഇന്ത്യയിലെ പ്രകടനം എപ്പോഴും തനിക്ക് സവിശേഷമാണ്, മുംബൈയിലെയും ദില്ലിയിലെയും ആരാധകരുമായി വീണ്ടും ബന്ധപ്പെടാൻ കഴിയുന്നതിൽ താൻ ആവേശത്തിലാണ് എന്നും ഷക്കീറ പറഞ്ഞു.

ഗ്രാമി പുരസ്കാര ജേതാവായ ഷക്കീറ ലോകമെമ്പാടും 100 ദശലക്ഷത്തിലധികം റെക്കോർഡുകൾ സൃഷ്ടിച്ചിട്ടുണ്ട്. ‘ഹിപ്‌സ് ഡോണ്ട് ലൈ’, ‘വാക്കാ വാക്കാ’ തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ താരം ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹൃദയത്തിൽ ഇടം പിടിച്ചുപറ്റി.

Advertisment