/sathyam/media/media_files/2024/12/16/uc5LDTjwMn508WyghvTh.jpg)
മുംബൈ: ബോളിവുഡ് നടന്‍ മുഷ്താഖ് മുഹമ്മദ് ഖാനെ തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ പട്ടികയില്‍ നടന്‍ ശക്തികപൂറിന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്.
ഒരു പരിപാടിയിലേക്ക് ക്ഷണിക്കാനെന്ന വ്യാജേന നടന്‍ ശക്തി കപൂറിനെ തട്ടിക്കൊണ്ടുപോകാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി ഉത്തര്‍പ്രദേശ് പോലീസ് വെളിപ്പെടുത്തി
സമാനമായ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ശക്തി കപൂറിന് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ ഇടപാട് നടന്നില്ല, ഇതോടെ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകാനുള്ള പ്രതികളുടെ പദ്ധതി പരാജയപ്പെട്ടു.
മറ്റ് സിനിമാ താരങ്ങളെയും തട്ടിക്കൊണ്ടു പോകാന്‍ സംഘത്തിന് പദ്ധതിയുണ്ടോ എന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഖാനെ തട്ടിക്കൊണ്ടുപോയി യുപിയിലെ ബിജ്നോര്‍ ജില്ലയില്‍ ബന്ദിയാക്കുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത സംഘത്തിലെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു
സമാനമായ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ നടന്‍ ശക്തി കപൂറിന് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തു, എന്നാല്‍ ഉയര്‍ന്ന തുക ആവശ്യപ്പെട്ടത് കാരണം ഇടപാട് നടന്നില്ലെന്ന് സംഭവത്തെ കുറിച്ച് സംസാരിച്ച ബിജ്നോര്‍ പോലീസ് സൂപ്രണ്ട് അഭിഷേക് ഝാ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us