ബാ​രാ​മ​തി വി​മാ​നാ​പ​ക​ടത്തിൽ മരിച്ച അഞ്ചുപേരിൽ ഒരാൾ യുവ വനിതാ പൈലറ്റ് ശാംഭവി പഥക്. ലിയർജെറ്റ്-45 പറത്തിയ പരിചയസമ്പന്നയായ ഫസ്റ്റ് ഓഫീസർ. രാജ്യാന്തര പരിശീലനവും ഒന്നിലധികം ലൈസൻസുകളും നേടിയ പൈലറ്റ്

New Update
shambhavi-pathak

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ, തകർന്ന ലിറ്റിയർജെറ്റ് 45 വിമാനത്തിന്റെ പൈലറ്റ് ശാംഭവി പഥകിന്റെ വേർപാട് വ്യോമയാന മേഖലയ്ക്ക് വലിയ നഷ്ടം. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഎസ്ആർ വെഞ്ചേഴ്സിലെ ഫസ്റ്റ് ഓഫീസറായിരുന്നു ശാംഭവി.

Advertisment

ഏവിയേഷൻ മേഖലയിൽ മികച്ച വിദ്യാഭ്യാസവും പരിശീലനവും നേടിയ വ്യക്തിയായിരുന്നു ശാംഭവി പഥക്. എയർഫോഴ്‌സ് ബാൽ ഭാരതി സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ന്യൂസിലാൻഡ് ഇന്റർനാഷണൽ കൊമേഴ്‌സ്യൽ പൈലറ്റ് അക്കാദമിയിൽ നിന്നാണ് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയത്. 


മുംബൈ സർവ്വകലാശാലയിൽ നിന്ന് എയറോനോട്ടിക്സ് ആൻഡ് ഏവിയേഷൻ സയൻസിൽ ബിരുദം നേടിയ അവർ, ഡിജിസിഎയുടെ കീഴിൽ നിന്ന് നിരവധി ഉയർന്ന റാങ്കിംഗുകൾ സ്വന്തമാക്കിയിട്ടുണ്ട്.


മധ്യപ്രദേശ് ഫ്ലൈയിംഗ് ക്ലബ്ബിൽ അസിസ്റ്റന്റ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടറായി കരിയർ ആരംഭിച്ച അവർ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ചൊരു ഫ്ലൈറ്റ് ഇൻസ്ട്രക്ടറായി പേരെടുത്തു. 

സ്പൈസ് ജെറ്റ്, ജോർദാൻ എയർലൈൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക പരിശീലനങ്ങളും ഇവർക്ക് ലഭിച്ചിരുന്നു. ഫ്രോസൺ എയർലൈൻ ട്രാൻസ്‌പോർട്ട് പൈലറ്റ് ലൈസൻസ് ഉൾപ്പെടെയുള്ള ഉയർന്ന യോഗ്യതകൾ ശാംഭവിക്ക് ഉണ്ടായിരുന്നു.

അജിത് പവാറിനെ കൂടാതെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ വിദിപ് ജാദവ്, പൈലറ്റ് സുമിത് കപൂർ, ഒരു ഫ്ലൈറ്റ് അറ്റന്റന്റ് എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ. രാജ്യത്തെ ഞെട്ടിച്ച ഈ ദുരന്തത്തിൽ പ്രഗത്ഭരായ ഒരു കൂട്ടം ആളുകളെയാണ് നഷ്ടമായത്.

Advertisment