/sathyam/media/media_files/2026/01/31/sharad-pawar-2026-01-31-11-06-24.jpg)
ബാരാമതി: വിമാനാപകടത്തില്‍ അന്തരിച്ച അജിത് പവാറിന് പകരമായി ഭാര്യ സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതില്‍ പ്രതികരണവുമായി എന്‍സിപി (എസ്.പി) അധ്യക്ഷന്‍ ശരദ് പവാര്‍. സുനേത്രയെ ഈ സ്ഥാനത്തേക്ക് നിശ്ചയിച്ചത് അജിത് പവാര്‍ പക്ഷത്തെ എന്‍സിപി നേതാക്കളാണെന്നും ഈ തീരുമാനത്തില്‍ പവാര്‍ കുടുംബത്തോട് ആരും ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അജിത് പവാറിന്റെ പിന്‍ഗാമിയെ തീരുമാനിക്കുന്ന പ്രക്രിയയില്‍ തന്നെ മാറ്റിനിര്‍ത്തിയോ എന്ന ചോദ്യത്തിന് 'എനിക്കറിയില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാഷ്ട്രീയ തീരുമാനങ്ങളും കുടുംബവും തമ്മില്‍ വ്യക്തമായ അകലം പാലിക്കുന്നു എന്ന സൂചനയാണ് മുതിര്‍ന്ന പവാര്‍ നല്‍കിയത്.
ശനിയാഴ്ച വൈകുന്നേരം നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്ന് ശരദ് പവാര്‍ വ്യക്തമാക്കി.
'സത്യപ്രതിജ്ഞയെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ല. വാര്‍ത്തകളിലൂടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്,' അദ്ദേഹം പറഞ്ഞു.
ബാരാമതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, പവാര്‍ കുടുംബത്തില്‍ നിന്ന് ആരെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് തനിക്ക് അതിനെക്കുറിച്ച് യാതൊരു ധാരണയുമില്ല എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
2023-ല്‍ അജിത് പവാര്‍ പാര്‍ട്ടി പിളര്‍ത്തി എന്‍ഡിഎ പക്ഷത്തേക്ക് പോയതോടെയാണ് പവാര്‍ കുടുംബവും എന്‍സിപിയും രണ്ട് ചേരിയിലായത്. അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം പാര്‍ട്ടി സുനേത്ര പവാറിലൂടെ മുന്നോട്ട് പോകാന്‍ തീരുമാനിക്കുമ്പോഴും രാഷ്ട്രീയമായ വേര്‍തിരിവ് ശരദ് പവാര്‍ ശരിവെക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us