പവാർ പ്ലേ! രാഷ്ട്രീയക്കളരിയിലെ തന്ത്രജ്ഞൻ മടങ്ങിയെത്തുന്നു; അജിത് പവാറിന്റെ മരണത്തിന് പിന്നാലെ ബാരാമതിയിൽ സജീവമായി ശരദ് പവാർ

പതിറ്റാണ്ടുകളായി പവാര്‍ കുടുംബത്തിന്റെ കോട്ടയായ ബാരാമതി, അജിത് പവാറിന്റെ മരണത്തോടെ അനാഥമായിട്ടില്ലെന്ന സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്.

New Update
Untitled

മുംബൈ: രാഷ്ട്രീയത്തിലെ ദൃശ്യഭാഷയെ തനിക്ക് അനുകൂലമാക്കി മാറ്റുന്നതില്‍ ശരദ് പവാറിനോളം പ്രാവീണ്യമുള്ളവര്‍ ചുരുക്കമാണ്.

Advertisment

അനന്തരവനും രാഷ്ട്രീയ എതിരാളിയുമായ അജിത് പവാറിന്റെ അപ്രതീക്ഷിത മരണം മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച ശൂന്യതയ്ക്ക് പിന്നാലെ, കരുതലോടെയുള്ള ചുവടുവെപ്പുകളുമായി ശരദ് പവാര്‍ വീണ്ടും സജീവമാകുകയാണ്.


കഴിഞ്ഞ ആഴ്ച നടന്ന വിമാനാപകടത്തില്‍ അജിത് പവാര്‍ മരിച്ചതിന് പിന്നാലെ ശരദ് പവാര്‍ ബാരാമതിയിലെ നീരാ നദീതീരം സന്ദര്‍ശിച്ചിരുന്നു. നദിയിലെ മലിനീകരണത്തെക്കുറിച്ച് അന്വേഷിക്കാനും നാട്ടുകാരുമായി സംസാരിക്കാനുമാണ് അദ്ദേഹം എത്തിയതെങ്കിലും, ഇതിന് പിന്നില്‍ വലിയ രാഷ്ട്രീയ സൂചനകളുണ്ടെന്ന് നിരീക്ഷകര്‍ കരുതുന്നു.

പതിറ്റാണ്ടുകളായി പവാര്‍ കുടുംബത്തിന്റെ കോട്ടയായ ബാരാമതി, അജിത് പവാറിന്റെ മരണത്തോടെ അനാഥമായിട്ടില്ലെന്ന സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്.


എന്‍സിപിയിലെ മാറ്റങ്ങളുടെയും ലയനത്തിന്റെയും ഈ ഘട്ടത്തില്‍ താന്‍ ഇപ്പോഴും സജീവമാണെന്നും കളി നിയന്ത്രിക്കാന്‍ തനിക്ക് സാധിക്കുമെന്നും അദ്ദേഹം പരോക്ഷമായി വ്യക്തമാക്കി.


അജിത് പവാറിന്റെ വിയോഗത്തിന് പിന്നാലെ എന്‍സിപിയിലെ രണ്ട് വിഭാഗങ്ങളും തമ്മിലുള്ള ലയന ചര്‍ച്ചകള്‍ സജീവമാണ്. ഈ സാഹചര്യത്തില്‍ ബാരാമതിയിലെ ജനങ്ങള്‍ക്കിടയിലേക്ക് ശരദ് പവാര്‍ ഇറങ്ങിച്ചെന്നത് തന്റെ അധികാരം തിരിച്ചുപിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. 

Advertisment