പുണെ: പാര്‍ട്ടിയുടെ പേരും ചിഹ്നവും അജിത് പവാര്‍ പക്ഷത്തിന് നല്‍കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരെ എന്‍.സി.പി. സ്ഥാപക നേതാവ് ശരദ് പവാർ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഞെട്ടിക്കുന്നതാണെന്നും പാർട്ടിയെ അതിന്റെ സ്ഥാപകരിൽനിന്നും തട്ടിപ്പറിച്ച് മറ്റുള്ളവർക്ക് കൊടുക്കുന്ന നടപടിയാണ് ചെയ്തതെന്നും പവാർ പറഞ്ഞു.
പാര്‍ട്ടി സ്ഥാപിച്ചവരില്‍നിന്നും പേരും ചിഹ്നവും തട്ടിപ്പറിച്ചു. ഇത് ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. പ്രത്യയശാസ്ത്രവും നയപരിപാടിയുമാണ് ജനങ്ങള്‍ക്ക് പ്രധാനം. ചിഹ്നം കുറച്ചുകാലത്തേക്ക് മാത്രമേ ഉപകാരപ്പെടുകയുള്ളൂ. കമ്മിഷന്‍ ചിഹ്നം തട്ടിപ്പറിക്കുകമാത്രമല്ല, അത് മറ്റുള്ളവര്‍ക്ക് കൊടുക്കുകയും ചെയ്തു. കമ്മിഷന്റെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ജനം അംഗീകരിക്കില്ലെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.