New Update
/sathyam/media/media_files/2024/11/17/RkYccpRfkAAxwJO360o3.jpg)
മുംബൈ: എന്‍സിപി തലവന്‍ ശരദ് പവാറിന്റെ ബാഗുകള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഞായറാഴ്ച രാവിലെ പൂനെയിലെ ബാരാമതി ഹെലിപാഡിലാണ് പരിശോധന നടത്തിയത്.
Advertisment
സോലാപൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു പവാര്‍. നവംബര്‍ 20ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരുന്നു.
പവാര്‍ സോലാപൂരിലെ കര്‍മ്മല തിരഞ്ഞെടുപ്പ് റാലിക്ക് പോകുമ്പോള്‍ ബാരാമതി ഹെലിപാഡില്‍ അദ്ദേഹത്തിന്റെ ബാഗുകള്‍ പരിശോധിച്ചു. കൃത്യമായ പരിശോധനയ്ക്ക് ശേഷം അദ്ദേഹം ഹെലികോപ്റ്ററില്‍ റാലിക്ക് പോയി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us