മുംബൈ: നടന്‍ ഷാരൂഖ് ഖാന്‍ തന്റെ ബംഗ്ലാവ് 'മന്നത്ത്' ലീസിനെടുക്കാന്‍ അധികമായി നല്‍കിയ ഒമ്പത് കോടി രൂപ മഹാരാഷ്ട്ര സര്‍ക്കാര്‍ നടന് തിരികെ നല്‍കും.
2019-ല്‍ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ബാന്ദ്രയിലെ പൈതൃക സ്വത്തിന്റെ പാട്ടം 'ക്ലാസ് 1 സമ്പൂര്‍ണ്ണ ഉടമസ്ഥത'യാക്കി മാറ്റുകയും അതിനായി സര്‍ക്കാരിന് കുറച്ച് പണം നല്‍കുകയും ചെയ്തതായി റെസിഡന്റ് സബര്‍ബന്‍ കളക്ടര്‍ സതീഷ് ബാഗല്‍ ശനിയാഴ്ച പറഞ്ഞു
പ്രീമിയം കണക്കാക്കിയതിന്റെ അടിസ്ഥാനത്തില്‍ ടാബുലേഷന്‍ പിശക് കണ്ടെത്തിയതിനെത്തുടര്‍ന്ന് നടന്‍ റവന്യൂ അതോറിറ്റിക്ക് മുമ്പാകെ റീഫണ്ടിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു.
പ്രീമിയം ഇനത്തില്‍ താരം 25 കോടി രൂപയോളം അടച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്, എന്നാല്‍ ഉദ്യോഗസ്ഥര്‍ ഈ കണക്ക് സ്ഥിരീകരിച്ചിട്ടില്ല.