'ഭാര്യയെ ബലാത്സംഗം ചെയ്യുന്ന ഭർത്താക്കൻമാർക്കുള്ള ഇളവ് നിയമപരമായ വഞ്ചന. നിയമത്തിലെ ഇളവ് സ്ത്രീകൾക്ക് നീതി നിഷേധിക്കുന്നതിന് കാരണമാകുന്നു. മാരിറ്റൽ റേപ്പ് ഒഴിവാക്കിയ കേന്ദ്ര നിയമത്തിനെതിരെ ശശി തരൂർ

'അവര്‍ക്ക് എന്തുകൊണ്ട് ഇളവ് നല്‍കണം?' എന്ന് ചോദിച്ച അദ്ദേഹം, ദാമ്പത്യബന്ധം അക്രമങ്ങളെ ന്യായീകരിക്കുന്നില്ലെന്നും പറഞ്ഞു.

New Update
tharoor

ഡല്‍ഹി: വൈവാഹിക ബലാത്സംഗത്തെ വേണ്ടത്ര ഗൗരവത്തോടെ കാണുന്നതില്‍ പരാജയപ്പെടുന്ന ചുരുക്കം ചില ജനാധിപത്യ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

Advertisment

നിലവിലെ നിയമത്തിലെ ഇളവ് സ്ത്രീകള്‍ക്ക് നീതി നിഷേധിക്കുന്നതിനും വിവാഹത്തിന്റെ മറവില്‍ നടക്കുന്ന അക്രമങ്ങളെ സംരക്ഷിക്കുന്നതിനും കാരണമാകുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


'ഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് ബലാത്സംഗം ചെയ്യുന്ന കേസിനെ വേണ്ടത്ര ഗൗരവത്തോടെ കാണാത്ത ലോകത്തിലെ ചുരുക്കം ചില ജനാധിപത്യ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ എന്നതില്‍ എനിക്ക് ഞെട്ടലുണ്ട്,' തരൂര്‍ പറഞ്ഞു.

ഭാര്യയെ ആക്രമിക്കുമ്പോള്‍ പോലും ഭര്‍ത്താക്കന്മാരെ സംരക്ഷിക്കുന്ന ഒരു നിയമപരമായ ഇളവ് ഇന്ത്യന്‍ ബലാത്സംഗ വിരുദ്ധ നിയമങ്ങളുടെ അടിത്തറയെ ദുര്‍ബലപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

'അവര്‍ക്ക് എന്തുകൊണ്ട് ഇളവ് നല്‍കണം?' എന്ന് ചോദിച്ച അദ്ദേഹം, ദാമ്പത്യബന്ധം അക്രമങ്ങളെ ന്യായീകരിക്കുന്നില്ലെന്നും പറഞ്ഞു.

Advertisment