ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/2025/09/24/tharoor-2025-09-24-10-53-31.jpg)
ഡല്‍ഹി: കോണ്‍ഗ്രസില്‍ പരിഷ്‌കാരങ്ങള്‍ വേണമെന്ന ദിഗ്വിജയ് സിങ്ങിന്റെ ആവശ്യത്തെ പിന്തുണച്ച് ശശി തരൂര്‍ രംഗത്ത്.
Advertisment
140-ാമത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ ദിഗ്വിജയ സിങ്ങുമായുള്ള ആശയവിനിമയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു തരൂര്‍.
'ഞങ്ങള്‍ സുഹൃത്തുക്കളാണ്, സംഭാഷണം നടത്തുന്നത് സ്വാഭാവികമാണ്. സംഘടന ശക്തിപ്പെടുത്തണം, അതിനെക്കുറിച്ച് ഒരു സംശയവുമില്ല.' തരൂര്‍ പറഞ്ഞു.
എന്നാല്‍ ആര്‍എസ്എസിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. പാര്‍ട്ടിക്ക് ഈ ദിവസം വളരെ പ്രധാനപ്പെട്ടതാണെന്ന് വിശേഷിപ്പിച്ച തരൂര്‍, പാര്‍ട്ടിയുടെ ശ്രദ്ധേയമായ ചരിത്രത്തിലേക്കും കോണ്‍ഗ്രസിന്റെ സംഭാവനകളിലേക്കും തിരിഞ്ഞുനോക്കുന്ന ദിവസമാണിതെന്നും കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us