ഡല്‍ഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ വീസാ കാലാവധി ഇന്ത്യ നീട്ടി നല്കി.
ഹസീനയെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാന്‍ ആവശ്യമുയരുന്നതിനിടെയാണ് ഇന്ത്യ വീസ കാലാവധി നീട്ടി നൽകിയത്.
വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഹസീന ഇന്ത്യയിലേക്ക് പലായനംചെയ്തത്. പിന്നീട് ഇവർ ഡൽഹിയിൽ തന്നെ തുടരുകയാണ്.
ഇതിനിടെ ഹസീനയെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ഇന്ത്യയോട് നയതന്ത്രതലത്തില്‍ ആവശ്യപ്പെട്ടിരുന്നു.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ആണ് നിലവിൽ ബംഗ്ലാദേശിൽ അധികാരത്തിലുള്ളത്.
ഹസീനയടക്കം 96 പേരുടെ പാസ്പോര്‍ട്ട് പുനസ്ഥാപിച്ചതായി ബംഗ്ലാദേശ് സർക്കാർ അടുത്തിടെ അറിയിച്ചിരുന്നു.