'ഇന്ത്യ എന്റെ അമ്മയുടെ ജീവൻ രക്ഷിച്ചു', ലഷ്‌കറിനെക്കുറിച്ച് ഷെയ്ഖ് ഹസീനയുടെ മകൻ

എന്റെ അമ്മയ്ക്ക് അഭയം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നു.'വസീദ് ജോയ് പറഞ്ഞു.

New Update
Untitled

വിര്‍ജീനിയ: അമ്മയുടെ ജീവന്‍ രക്ഷിച്ചതിന് ഇന്ത്യയോട് നന്ദി പറഞ്ഞ് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകന്‍ സജീബ് വസീദ് ജോയ്. ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന് തന്റെ അമ്മയെ കൈമാറണമെന്ന ആവശ്യവും ജോയ് നിരസിച്ചു. 

Advertisment

അവിടത്തെ കോടതി നടപടികളില്‍ ഒരു നിയമനടപടിയും പാലിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സജീബ് വസീദ് ജോയ് പറഞ്ഞു, 'ഇന്ത്യ എന്റെ അമ്മയുടെ ജീവന്‍ രക്ഷിച്ചു.


2024 ഓഗസ്റ്റില്‍ അവര്‍ ബംഗ്ലാദേശ് വിട്ടിരുന്നില്ലെങ്കില്‍, തീവ്രവാദികള്‍ അവരെ കൊല്ലുമായിരുന്നു. എന്റെ അമ്മയ്ക്ക് അഭയം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നു.'വസീദ് ജോയ് പറഞ്ഞു.

Advertisment