/sathyam/media/media_files/2026/02/21/untitled-2026-02-21-12-30-41.jpg)
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ശിക്ഷാ മിത്രങ്ങളുടെയും ഇന്‍സ്ട്രക്ടര്‍മാരുടെയും വേതനത്തില്‍ വലിയ വര്‍ദ്ധനവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2026-27 സംസ്ഥാന ബജറ്റിലെ ചര്‍ച്ചകള്‍ക്ക് മറുപടി പറയവെയാണ് വിദ്യാഭ്യാസ മേഖലയ്ക്കും ഐടി മേഖലയ്ക്കും കരുത്തേകുന്ന നിര്‍ണ്ണായക പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി നടത്തിയത്.
ഈ ഏപ്രില്‍ മുതല്‍ ശിക്ഷാ മിത്രങ്ങള്‍ക്ക് പ്രതിമാസം 18,000 രൂപയും ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് 17,000 രൂപയും ലഭിക്കും. നിലവില്‍ ഇവര്‍ക്ക് യഥാക്രമം 10,000 രൂപയും 9,000 രൂപയുമാണ് ലഭിക്കുന്നത്. രണ്ട് വിഭാഗങ്ങള്‍ക്കും 8,000 രൂപയുടെ വര്‍ദ്ധനവാണ് നടപ്പിലാക്കിയത്.
ശിക്ഷാ മിത്രങ്ങള്‍ക്കും ഇന്‍സ്ട്രക്ടര്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും 5 ലക്ഷം രൂപയുടെ ക്യാഷ്‌ലെസ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് സൗകര്യവും പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 1.43 ലക്ഷം ശിക്ഷാ മിത്രങ്ങള്‍ക്കും 25,000 ഇന്‍സ്ട്രക്ടര്‍മാര്‍ക്കും ഈ തീരുമാനം ഗുണകരമാകും.
കസ്തൂര്‍ബ ഗാന്ധി ബാലികാ വിദ്യാലയങ്ങള്‍ക്കായി 580 കോടി രൂപയും, പ്രൈമറി സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ സ്ഥാപിക്കാന്‍ 300 കോടി രൂപയും നീക്കിവെച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്യുന്നതിനായി 300 കോടി രൂപ അനുവദിച്ചു.
രാജ്യത്തെ സ്മാര്‍ട്ട്‌ഫോണുകളുടെ 55 ശതമാനവും ഇലക്ട്രോണിക് ഘടകങ്ങളുടെ 60 ശതമാനവും ഉത്തര്‍പ്രദേശിലാണ് നിര്‍മ്മിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഗൗതം ബുദ്ധ നഗറിലെ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ യൂണിറ്റിന് ഫെബ്രുവരി 21-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. ഏകദേശം 32,196 കോടി രൂപയുടെ നിക്ഷേപമാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. സോഫ്റ്റ്വെയര്‍ കയറ്റുമതി 15,000 കോടിയില്‍ നിന്ന് 80,000 കോടി രൂപയായി വര്‍ദ്ധിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ മേഖലകളില്‍ 25 ലക്ഷം യുവാക്കള്‍ക്ക് പരിശീലനം നല്‍കും. ഇതിനായി ലഖ്നൗവിലും ഗൗതം ബുദ്ധ നഗറിലും 'ഡഔയ'െ എന്ന പേരില്‍ സ്റ്റാര്‍ട്ടപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
ക്ഷേമപദ്ധതികളും ദീര്‍ഘകാല നിക്ഷേപങ്ങളും ഒരുപോലെ കൊണ്ടുപോയി ഉത്തര്‍പ്രദേശിനെ ഒരു സാങ്കേതിക സമ്പദ്വ്യവസ്ഥയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us