ബിസിനസുകാരന്റെ 60 കോടി തട്ടിയെന്ന് പരാതി. നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാ കേസ്

New Update
shilpa

മുംബൈ: ബിസിനസുകാരൻ ദീപക് കോത്താരിയിൽ നിന്നും 60.48 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ബോളിവുഡ് താരം ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരെ കേസെടുത്തു. 

Advertisment

കേസ് ആദ്യം ജുഹു പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് 10 കോടിയിലധികം തുക സംബന്ധിച്ചതിനാൽ മുംബൈ ഇക്കണോമിക് ഒഫൻസസ് വിംഗ് (EOW) ആണ് അന്വേഷണം ഏറ്റെടുത്തത്. 

2015 ഏപ്രിൽ മുതൽ 2016 മാർച്ച് വരെ കോത്താരി Best Deal TV Pvt. Ltd. എന്ന കമ്പനിയിൽ നിക്ഷേപമായി പണം നൽകി. കമ്പനിയിൽ ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും സഹസ്ഥാപകരായിരുന്നു.


ബിസിനസ് വിപുലീകരണത്തിനായാണ് തുക നൽകിയത്. എന്നാൽ അത് വ്യക്തിപരമായ ചെലവുകൾക്കായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.


2016 ഏപ്രിലിൽ ശിൽപ ഷെട്ടി വ്യക്തിഗത ഗ്യാരണ്ടി നൽകി, എന്നാൽ സെപ്റ്റംബറിൽ ഡയറക്ടർ സ്ഥാനത്ത് നിന്ന് രാജിവച്ചു. 

2017-ൽ കമ്പനി ഇൻസോൾവൻസി നടപടികളിൽ പ്രവേശിച്ചു. എന്നാൽ ഇത് നിക്ഷേപകനോട് അറിയിച്ചില്ലെന്നാണ് ആരോപണം. വഞ്ചന, തട്ടിപ്പ്, വിശ്വാസ വഞ്ചന, കൃത്രിമ രേഖ നിർമ്മാണം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. 

പണം കൈമാറ്റത്തിന്റെ സ്രോതസ്സ്, ഉപയോഗം എന്നിവ അന്വേഷിക്കുന്നതായി ഇക്കണോമിക് ഒഫൻസസ് വിംഗ് അറിയിച്ചു. എല്ലാ ആരോപണങ്ങളും നിഷേധിച്ച പ്രതികൾ തങ്ങളുടെ ഇടപാടുകൾ നിയമപരമായിരുന്നുവെന്നും വഞ്ചന ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി.

Advertisment