ഹിമാചല്‍ പ്രദേശില്‍ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. 18 മരണം. നിരവധി പേർക്ക് പരിക്ക്

സ്ഥലത്തെത്തിയ പൊലീസ്, അ​ഗ്നിശമന, ദുരന്ത നിവാരണ അതോറിട്ടി, പ്രദേശവാസികൾ തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്.

New Update
photos(545)

ഷിംല : ഹിമാചല്‍ പ്രദേശിലെ ബിലാസ്പുരില്‍ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

Advertisment

ബസില്‍ മുപ്പതിലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ബിലാസ്പൂര്‍ ജില്ലയിലെ ബാലുഘട്ടില്‍ ഇന്നലെ വൈകീട്ടായിരുന്നു അപകടം. 

മരോട്ടൻ-കലൗൾ റൂട്ടിൽ സഞ്ചരിക്കുന്ന ബസാണ് അപകടത്തിൽപെട്ടത്. കനത്ത മഴയെത്തുടർന്ന് സ്വകാര്യ ബസിനു മുകളിലേക്ക് മലയിടുക്കിൽ നിന്ന് മണ്ണും പാറക്കെട്ടുകളും പതിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ്, അ​ഗ്നിശമന, ദുരന്ത നിവാരണ അതോറിട്ടി, പ്രദേശവാസികൾ തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്.

​ഗുരുതരമായി പരിക്കേറ്റവരെ ബിലാസ്പൂർ എയിംസിലേക്ക് മാറ്റി. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി.

മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അപകടത്തിൽ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു, രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ നിർദേശം നൽകി.

Advertisment