ഇറാൻ ബന്ധമുള്ള 3 കപ്പലുകൾ മുംബൈ തീരത്ത് ഇന്ത്യ പിടിച്ചെടുത്തു; യുഎസ് ഉപരോധം ലംഘിച്ചതായി റിപ്പോർട്ട്

യുഎസ് ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ് കണ്‍ട്രോള്‍ കഴിഞ്ഞ വര്‍ഷം ഉപരോധം ഏര്‍പ്പെടുത്തിയ കപ്പലുകളുടെ ഐഎംഒ നമ്പറുകള്‍ തന്നെയാണ് നിലവില്‍ പിടിയിലായ കപ്പലുകള്‍ക്കുമുള്ളത്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

മുംബൈ: അമേരിക്കന്‍ ഉപരോധപ്പട്ടികയിലുള്ളതും ഇറാനുമായി ബന്ധമുള്ളതുമായ മൂന്ന് എണ്ണക്കപ്പലുകള്‍ ഇന്ത്യന്‍ തീരസംരക്ഷണ സേന പിടിച്ചെടുത്തു.

Advertisment

ഈ മാസം ആദ്യം മുംബൈ തീരത്ത് വെച്ചാണ് കപ്പലുകള്‍ കസ്റ്റഡിയിലെടുത്തതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നിയമവിരുദ്ധ വ്യാപാരം തടയുന്നതിന്റെ ഭാഗമായി സമുദ്രമേഖലയില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.


സ്റ്റെല്ലാര്‍ റൂബി, അസ്ഫാല്‍റ്റ് സ്റ്റാര്‍, അല്‍ ജഫ്‌സിയ എന്നിവയാണ് പിടിയിലായ കപ്പലുകള്‍. ഈ കപ്പലുകള്‍ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ നിരന്തരം പേരും അടയാളങ്ങളും മാറ്റിയിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.

യുഎസ് ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ് കണ്‍ട്രോള്‍ കഴിഞ്ഞ വര്‍ഷം ഉപരോധം ഏര്‍പ്പെടുത്തിയ കപ്പലുകളുടെ ഐഎംഒ നമ്പറുകള്‍ തന്നെയാണ് നിലവില്‍ പിടിയിലായ കപ്പലുകള്‍ക്കുമുള്ളത്.


പിടിക്കപ്പെട്ട കപ്പലുകള്‍ക്കോ അതിലെ ചരക്കുകള്‍ക്കോ തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനി അറിയിച്ചു. എന്നാല്‍, ഷിപ്പിംഗ് ഡാറ്റകള്‍ പ്രകാരം ഈ കപ്പലുകളില്‍ രണ്ടെണ്ണം ഇറാനുമായി ബന്ധമുള്ളതാണെന്ന് വ്യക്തമാകുന്നു. ഇതില്‍ 'അല്‍ ജഫ്‌സിയ' 2025-ല്‍ ഇറാനില്‍ നിന്ന് ജിബൂട്ടിയിലേക്ക് ഇന്ധനം എത്തിച്ചിരുന്നു.


റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തിയതിന് പിന്നാലെ, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കാന്‍ വാഷിംഗ്ടണ്‍ തീരുമാനിച്ചിരുന്നു. 

Advertisment