മുംബൈയുടെ മേയറായി റിതു താവ്‌ഡെ; ബിഎംസി ചരിത്രത്തിലെ ആദ്യ ബിജെപി മേയർ, സഞ്ജയ് ഘാഡി ഡെപ്യൂട്ടി മേയർ

നാല് വര്‍ഷത്തോളമായി അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിന് കീഴിലായിരുന്ന ബിഎംസിയില്‍ ഫെബ്രുവരി 11-നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

New Update
Untitled

മുംബൈ: ഏഷ്യയിലെ ഏറ്റവും സമ്പന്നമായ തദ്ദേശ സ്ഥാപനമായ ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ തലപ്പത്തേക്ക് ബിജെപി പ്രതിനിധി എത്തുന്നു. ബിജെപി കോര്‍പ്പറേറ്റര്‍ റിതു താവ്ഡെയെ മേയര്‍ സ്ഥാനത്തേക്കുള്ള മഹായുതി സഖ്യത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ബിജെപി അധ്യക്ഷന്‍ അമിത് സതം പ്രഖ്യാപിച്ചു.

Advertisment

സഖ്യകക്ഷിയായ ശിവസേനയുടെ സഞ്ജയ് ഘാഡി ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയാകും. നാല് വര്‍ഷത്തോളമായി അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിന് കീഴിലായിരുന്ന ബിഎംസിയില്‍ ഫെബ്രുവരി 11-നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.


ഘാട്കോപ്പറിലെ മൂന്ന് തവണ കൗണ്‍സിലറായിരുന്ന റിതു താവ്ഡെ, ബിഎംസി വിദ്യാഭ്യാസ സമിതി അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്ത്രീ സംവരണമുള്ള മേയര്‍ പദവിയിലേക്ക് ശീതള്‍ ഗംഭീര്‍ ദേശായി ഉള്‍പ്പെടെയുള്ള പേരുകള്‍ പരിഗണിച്ചിരുന്നെങ്കിലും ഭരണപരിചയം താവ്ഡെയ്ക്ക് മുന്‍തൂക്കം നല്‍കി.

സഖ്യത്തിലെ ധാരണയനുസരിച്ച് മേയര്‍ പദവി ബിജെപിക്കും ഡെപ്യൂട്ടി മേയര്‍ പദവി ഏക്നാഥ് ഷിന്ദെയുടെ ശിവസേനയ്ക്കും ലഭിച്ചു. സഞ്ജയ് ഘാഡി ഒന്നര വര്‍ഷത്തോളം ഈ പദവിയില്‍ തുടരും.


ബിഎംസി ചരിത്രത്തിലാദ്യമായാണ് ഒരു ബിജെപി പ്രതിനിധി മേയര്‍ പദവി അലങ്കരിക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട ശിവസേനയുടെ ആധിപത്യത്തിന് ശേഷമാണ് ഈ മാറ്റം.


ഫെബ്രുവരി 11-ന് ഉച്ചയ്ക്ക് 12 മണിക്കാണ് മുംബൈയുടെ 78-ാമത് മേയറെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കുക.

Advertisment