ക്യാന്റീനിലെ പരിപ്പ് കറിക്ക് ദുര്‍ഗന്ധം, സ്വാദില്ല. ഡല്‍ഹിയില്‍ ക്യാന്റ്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ച് ശിവസേന എംഎല്‍എ

രണ്ട് തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഭക്ഷണം മോശമായ നിലയില്‍ തന്നിരുന്നുവെന്നും, പലപ്പോഴും ഭക്ഷണത്തില്‍ മുടി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 

New Update
Untitledbircsmodi

ഡല്‍ഹി: ഡല്‍ഹിയില്‍ ക്യാന്റ്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ ശിവസേന എംഎല്‍എ ബുള്‍ധാനയിലെ സഞ്ജയ് ഗെയ്ക്ക്വാദ് വീണ്ടും വിവാദത്തില്‍.

Advertisment

ക്യാന്റീനിലെ പരിപ്പ് കറിക്ക് ദുര്‍ഗന്ധമുണ്ടെന്നും സ്വാദില്ലെന്നും ആരോപിച്ചാണ് എംഎല്‍എ ജീവനക്കാരനെ മര്‍ദ്ദിച്ചത്. ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.


സംഭവത്തില്‍ ഖേദമില്ലെന്ന് സഞ്ജയ് ഗെയ്ക്ക്വാദ് പ്രതികരിച്ചു. രണ്ട് തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഭക്ഷണം മോശമായ നിലയില്‍ തന്നിരുന്നുവെന്നും, പലപ്പോഴും ഭക്ഷണത്തില്‍ മുടി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 

രാഹുല്‍ ഗാന്ധിയുടെ നാക്ക് വെട്ടുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കാമെന്ന സഞ്ജയ് ഗെയ്ക്ക്വാദിന്റെ പ്രഖ്യാപനം മുന്‍കാലത്ത് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

 

Advertisment