New Update
/sathyam/media/media_files/jvAXTpkDpaAKRzKdOXbe.jpg)
മുംബൈ: 37 വര്‍ഷം മുമ്പ് താന്‍ വേട്ടയാടിയ കടുവയുടെ പല്ലാണ് കഴുത്തില്‍ ധരിച്ചിരിക്കുന്നതെന്ന അവകാശവാദവുമായി ശിവസേന എംഎല്‍എ രംഗത്ത്. മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലെ ബുൽധാന മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സഞ്ജയ് ഗെയ്‌ക്‌വാദാണ് അവകാശവാദം ഉന്നയിച്ചത്.
Advertisment
‘‘ഇതൊരു കടുവയുടെ പല്ലാണ്. 1987ൽ ഞാൻ ഒരു കടുവയെ വേട്ടയാടി അതിന്റെ പല്ലു നീക്കം ചെയ്തിരുന്നു’’ എന്ന് ഇദ്ദേഹം പറയുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏകനാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേനയുടെ എംഎൽഎയായ സഞ്ജയ് ഗെയ്‌ക്‌വാദിന്റെ ഈ വീഡിയോ ഉദ്ധവ് താക്കറെ വിഭാഗമാണ് പുറത്തുവിട്ടത്. കടുവകളെ വേട്ടയാടുന്നത് 1987-ന് മുമ്പ് തന്നെ രാജ്യത്ത് ക്രിമിനൽ കുറ്റമാക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us