ഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ ഇടം നേടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന. നാലു തവണ എംപിയായ ശിവസേനയുടെ പ്രതാപ് ജാദവ് സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
64 കാരനായ പ്രതാപ് ജാദവ് ബുല്‍ദാന ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് തുടര്‍ച്ചയായ നാലാം തവണയും വിജയിച്ചത്. 1995 നും 2009 നും ഇടയില്‍ ജില്ലയില്‍ മൂന്ന് തവണ അദ്ദേഹം എംഎല്‍എയായിരുന്നു.
മുന്‍ മന്ത്രിസഭയില്‍ സാമൂഹിക നീതി സഹമന്ത്രിയായിരുന്ന രാംദാസ് അത്താവാലെയെ പുതിയ മന്ത്രിസഭയില്‍ നിലനിര്‍ത്തി. സംസ്ഥാനത്ത് നിന്നുള്ള 64 കാരനായ അത്താവാലെ 2014 മുതല്‍ എന്‍ഡിഎയുടെ ഭാഗമാണ്.