ശിവമോഗയിൽ 12 വയസ്സുള്ള മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

മക്ഗാന്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഒരു ലാബ് ടെക്‌നീഷ്യനെയാണ് ശ്രുതി വിവാഹം കഴിച്ചത്, കുടുംബം ആശുപത്രി വളപ്പിലാണ് താമസിച്ചിരുന്നത്.

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
Untitled

ശിവമോഗ: കര്‍ണാടകയിലെ ശിവമോഗയില്‍ യുവതി 12 വയസ്സുള്ള മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. മക്ഗണ്‍ ആശുപത്രിയിലെ നഴ്സിംഗ് ക്വാര്‍ട്ടേഴ്സിലാണ് സംഭവം.

Advertisment

പോലീസ് പറയുന്നതനുസരിച്ച്, 38 വയസ്സുള്ള ശ്രുതി എന്ന സ്ത്രീയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി മകളെ കോടാലി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന്, ശ്രുതി വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ചു. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി പൂര്‍വ്വികയാണ് കൊല്ലപ്പെട്ടത്.


മക്ഗാന്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഒരു ലാബ് ടെക്‌നീഷ്യനെയാണ് ശ്രുതി വിവാഹം കഴിച്ചത്, കുടുംബം ആശുപത്രി വളപ്പിലാണ് താമസിച്ചിരുന്നത്. യുവതിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ ആശുപത്രിയില്‍ രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ശ്രുതിയുടെ ഭര്‍ത്താവ് വീട്ടിലേക്ക് മടങ്ങിയപ്പോഴാണ് ദുരന്തം പുറത്തറിഞ്ഞത്. ഭാര്യ മരിച്ച നിലയിലും മകള്‍ തലയ്ക്ക് പരിക്കേറ്റ നിലയിലും കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു.


വ്യാഴാഴ്ച രാത്രി 10.30 ഓടെ പൂര്‍വ്വിക തന്നെ ഫോണില്‍ വിളിച്ചതായും ചില മരുന്നുകള്‍ കഴിച്ചതിനുശേഷം അമ്മ വിചിത്രമായി പെരുമാറുന്നുണ്ടെന്ന് ആശങ്ക പ്രകടിപ്പിച്ചതായും ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. മണിക്കൂറുകള്‍ക്ക് ശേഷം സംഭവം നടന്നു.


ശ്രുതി മകളെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കിയതായി പ്രഥമദൃഷ്ട്യാ തെളിവുകള്‍ സൂചിപ്പിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫോറന്‍സിക് സംഘം സംഭവസ്ഥലം പരിശോധിച്ചു, മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

Advertisment