മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു

1980, 1984, 1989, 1991, 1996, 1998, 1999 വര്‍ഷങ്ങളില്‍ വിജയിച്ച അദ്ദേഹം 2004 ല്‍ ബിജെപിയുടെ രൂപതായ് പാട്ടീല്‍ നിലങ്കേക്കറിനോട് പരാജയപ്പെട്ടു

New Update
Untitled

ഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ (91) മഹാരാഷ്ട്രയിലെ ലാത്തൂരില്‍ അന്തരിച്ചു. രാവിലെ 6.30 ഓടെയാണ് അന്ത്യം.

Advertisment

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മരണത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എല്ലാ പ്രവര്‍ത്തകരും ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു.


1980, 1984, 1989, 1991, 1996, 1998, 1999 വര്‍ഷങ്ങളില്‍ വിജയിച്ച അദ്ദേഹം 2004 ല്‍ ബിജെപിയുടെ രൂപതായ് പാട്ടീല്‍ നിലങ്കേക്കറിനോട് പരാജയപ്പെട്ടു. 1972 ലും 1978 ലും അദ്ദേഹം ലാത്തൂര്‍ നിയമസഭാ സീറ്റും നേടി.

Advertisment