/sathyam/media/media_files/2026/01/08/coach-2026-01-08-12-38-30.jpg)
ന്യൂഡല്‍ഹി: ദേശീയ തലത്തിലുള്ള പിസ്റ്റള്‍ ഷൂട്ടിംഗ് കോച്ച് അങ്കുഷ് ഭരദ്വാജിനെതിരെ 17 വയസ്സുകാരി ഷൂട്ടര്‍ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഹരിയാന പോലീസ് കേസെടുത്തു. പരാതിയെ തുടര്‍ന്ന് നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍ആര്‍എഐ) കോച്ചിനെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തു.
ഡല്‍ഹിയിലെ ഡോ. കര്‍ണി സിംഗ് ഷൂട്ടിംഗ് റേഞ്ചില്‍ നടന്ന ദേശീയ മത്സരത്തിന് ശേഷം ഫരീദാബാദിലെ ഒരു ഹോട്ടലില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് പരാതി.
പ്രകടനം വിലയിരുത്തുന്നതിന്‍റെ ഭാഗമായി ഹോട്ടല്‍ ലോബിയില്‍ വിളിച്ചുവരുത്തിയ ശേഷം മുറിയിലേക്ക് നിര്‍ബന്ധിച്ച് കയറ്റി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി ആരോപിക്കുന്നു.
സംഭവം പുറത്തുപറഞ്ഞാല്‍ കരിയര്‍ നശിപ്പിക്കുകയും കുടുംബത്തിന് ദ്രോഹം ചെയ്യുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഫരീദാബാദ് വനിതാ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
പോക്‌സോ നിയമത്തിലെ സെക്ഷന്‍ 6, ഭാരതീയ ന്യായ സംഹിതയിലെ 351(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ഹോട്ടല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതടക്കമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
മറ്റൊരു വനിതാ ഷൂട്ടറും കോച്ചിനെതിരെ സമാന ആരോപണം ഉന്നയിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മാധ്യമ റിപ്പോര്‍ട്ടുകള്‍ വഴി വിവരം ലഭിച്ചയുടന്‍ കോച്ചിനെ എല്ലാ ഡ്യൂട്ടികളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി എന്‍ആര്‍എഐ സെക്രട്ടറി ജനറല്‍ അറിയിച്ചു.
അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പുതിയ അസൈന്‍മെന്റുകളൊന്നും നല്‍കില്ലെന്നും വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us