പ്രായപൂർത്തിയാകാത്ത ദേശീയ ഷൂട്ടിങ് താരത്തെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നടപടി. ദേശീയ പരിശീലകൻ അങ്കുഷ് ഭരദ്വാജിനെതിരെ പോക്സോ കേസ്, പീഡനം പ്രകടനം വിലയിരുത്താമെന്ന വ്യാജേന ഫരീദാബാദിലെ ഹോട്ടലിൽ വിളിച്ചുവരുത്തി

New Update
ankush

ഡൽഹി: പ്രായപൂർത്തിയാകാത്ത ദേശീയ ഷൂട്ടിങ് താരത്തെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ദേശീയ പരിശീലകൻ അങ്കുഷ് ഭരദ്വാജിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. 17 വയസുള്ള താരമാണ് പീഡനത്തിനിരയായത്.

Advertisment

ഡിസംബർ 16ന് ഫരീദാബാദിലേക്ക് വിളിച്ചുവരുത്തി ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവം പുറത്തുപറഞ്ഞാൽ കരിയർ നശിപ്പിക്കുമെന്ന് പരിശീലകൻ ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിൽ പറയുന്നു. സംഭവത്തെ തുടർന്ന് എൻആർഎഐ അങ്കുഷ് ഭരദ്വാജിനെ സസ്പെൻഡ് ചെയ്തു.

Advertisment