ശ്രേയസ് അയ്യരെ സിഡ്‌നി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു

കൂടുതല്‍ പരിശോധനകളില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്ലീഹയില്‍ മുറിവ് കണ്ടെത്തി. 

New Update
Untitled

ഡല്‍ഹി:  ശ്രേയസ് അയ്യരുടെ ആരോഗ്യനിലയെക്കുറിച്ച് നിര്‍ണായക വിവരം പങ്കുവച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). താരത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഉടന്‍ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും.

Advertisment

ഒക്ടോബര്‍ 25 ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍  ഓസ്ട്രേലിയയുടെ അലക്‌സ് കാരിയെ പുറത്താക്കാന്‍ ക്യാച്ച് എടുത്തതിനെ തുടര്‍ന്നാണ് അയ്യര്‍ക്ക് പരിക്കേറ്റത്. ക്യാച്ച് എടുത്തതിന് പിന്നാലെ അയ്യറുടെ വാരിയെല്ലുകള്‍ക്ക് പരിക്കേറ്റു.


കൂടുതല്‍ പരിശോധനകളില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്ലീഹയില്‍ മുറിവ് കണ്ടെത്തി. 

'അദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നു. സിഡ്നിയിലെയും ഇന്ത്യയിലെയും സ്‌പെഷ്യലിസ്റ്റുകള്‍ക്കൊപ്പം ബിസിസിഐ മെഡിക്കല്‍ സംഘവും അദ്ദേഹം സുഖം പ്രാപിച്ചതില്‍ സന്തുഷ്ടരാണ്, അദ്ദേഹത്തെ ഇന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.


ശ്രേയസിന് പരിക്കിന് ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയതിന് സിഡ്നിയിലെ ഡോ. കൊറോഷ് ഹാഗിഗിക്കും സംഘത്തിനും ഇന്ത്യയിലെ ഡോ. ദിന്‍ഷാ പര്‍ദിവാലയ്ക്കും ബിസിസിഐ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.


തുടര്‍നടപടികള്‍ക്കായി ശ്രേയസ് സിഡ്നിയില്‍ തന്നെ തുടരും, വിമാനയാത്രക്ക് ആരോഗ്യം അനുവദിക്കുന്നുവെന്ന് കണ്ടെത്തിയാല്‍ ഇന്ത്യയിലേക്ക് മടങ്ങും,' ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു. 

Advertisment