ജമ്മു: ശ്രീ ബാബ ബുദ്ധ അമര്‍നാഥ് യാത്ര ഇന്ന് ജൂലൈ 27 ന് ജമ്മുവില്‍ നിന്ന് ആരംഭിച്ച് ഓഗസ്റ്റ് 7 വരെ തുടരും. ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ യാത്ര ഉദ്ഘാടനം ചെയ്യും.
ജൂലൈ 28 ന് പുലര്‍ച്ചെ 5 മണിക്ക് പൂഞ്ചിലെ ലോറന്‍ മണ്ടിയിലുള്ള ബാബ ബുദ്ധ അമര്‍നാഥിലേക്ക് ആദ്യ ബാച്ച് ജമ്മുവില്‍ നിന്ന് പുറപ്പെടും. യാത്ര സംഘടിപ്പിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ഭരണകൂടം ശനിയാഴ്ച പൂര്‍ത്തിയാക്കി.
ബാബ അമര്‍നാഥിന്റെയും ബുദ്ധ അമര്‍നാഥ് യാത്രി ന്യാസിന്റെയും ആഭിമുഖ്യത്തില്‍ ജമ്മുവിലെ പുരാണി റെഹാരിയിലെ ശക്തി ആശ്രമം സംഘടിപ്പിക്കുന്ന വാര്‍ഷിക യാത്രയുടെ ഈ വര്‍ഷത്തെ മഹത്തായ ഉദ്ഘാടന ചടങ്ങ് ജൂലൈ 27 ഞായറാഴ്ച വൈകുന്നേരം 6.00 മണിക്ക് ജമ്മുവിലെ അഭിനവ് തിയേറ്ററില്‍ നടക്കും.
ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുക്കും. വിശ്വഹിന്ദു പരിഷത്തിന്റെ സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി മിലിന്ദ് പരന്ദേ മുഖ്യ പ്രഭാഷകനാകും.