കർണാടകയിലെ അധികാര തർക്കത്തെ ചൊല്ലി ആശയക്കുഴപ്പം; രാഹുൽ ഗാന്ധിയോട് വ്യക്തത തേടി സിദ്ധരാമയ്യ

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ളില്‍ നേതൃത്വപരമായ തര്‍ക്കങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെയാണ് ഈ നീക്കം. 

New Update
Siddaramaiah

ഡല്‍ഹി: കര്‍ണാടകയിലെ അധികാര തര്‍ക്കത്തെ ചൊല്ലി ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്ന് കാണിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയില്‍ നിന്ന് വ്യക്തത തേടി മുഖ്യമന്ത്രി സിദ്ധരാമയ്യ.

Advertisment

മന്ത്രിസഭ വികസിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞതായും നേതൃമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരന്നതോടെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം തേടിയതായും വൃത്തങ്ങള്‍ അറിയിച്ചു.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ളില്‍ നേതൃത്വപരമായ തര്‍ക്കങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെയാണ് ഈ നീക്കം. 

Advertisment