Advertisment

ബെംഗളൂരുവില്‍ കഫേയിലുണ്ടായത് ബോംബ് സ്‌ഫോടനമെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും സിദ്ധരാമയ്യ

ഐഇഡി സ്‌ഫോടനമാണെന്ന് പൊലീസ് മുഖ്യമന്ത്രിയെ അറിയിച്ചു. ഐഇഡി അടങ്ങിയ ബാഗ് കഫേയ്ക്കുള്ളിൽ ഉണ്ടായിരുന്നതായി പൊലീസ് സിദ്ധരാമയ്യയോട് പറഞ്ഞു. കഫേയിൽ ഒരാൾ ബാഗ് സൂക്ഷിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞതായി സിദ്ധരാമയ്യ പറഞ്ഞു.

New Update
Siddaramaiah

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനം ബോംബ് സ്‌ഫോടനമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിരീകരിച്ചു. ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡ് ഏരിയയിലെ കഫേയിലുണ്ടായ സ്ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു.

Advertisment

ഐഇഡി സ്‌ഫോടനമാണെന്ന് പൊലീസ് മുഖ്യമന്ത്രിയെ അറിയിച്ചു. ഐഇഡി അടങ്ങിയ ബാഗ് കഫേയ്ക്കുള്ളിൽ ഉണ്ടായിരുന്നതായി പൊലീസ് സിദ്ധരാമയ്യയോട് പറഞ്ഞു. കഫേയിൽ ഒരാൾ ബാഗ് സൂക്ഷിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞതായി സിദ്ധരാമയ്യ പറഞ്ഞു.

പരിസരത്ത് നിന്ന് കൂടുതൽ ഐഇഡി കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് മുഖ്യമന്ത്രിയോട് പറഞ്ഞു. കഫേയ്ക്കുള്ളിൽ ബാഗ് വെച്ചയാൾ ക്യാഷ് കൗണ്ടറിൽ നിന്ന് ടോക്കൺ എടുത്തതായി സിദ്ധരാമയ്യ പറഞ്ഞു. കാഷ്യറെ ചോദ്യം ചെയ്തു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കേറ്റവരിൽ ജീവനക്കാരും ഒരു ഉപഭോക്താവും ഉൾപ്പെടുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Advertisment