/sathyam/media/media_files/2026/01/07/kc-venugopal-sidharamayya-2026-01-07-14-04-49.jpg)
മൈസൂരു: വയനാട് 'ലക്ഷ്യ 2026' കഴിഞ്ഞു മടങ്ങും വഴി മൈസൂരു വിമാനത്താവളത്തിലെത്തി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിയെ കണ്ട് രഹസ്യ ചർച്ച നടത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
കർണാടകയിലെ കുടിയൊഴിപ്പിക്കൽ വിഷയത്തിലും മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തർക്കത്തിലും വിവാദങ്ങൾ നിലനിൽക്കേ മുഖ്യമന്ത്രിയും സംഘടനാ ചുമതലയുള്ള എഐസിസി എസിപി ജനറൽ സെക്രട്ടറിയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെയാണ് സ്വന്തം ഫേസ്ബുക്ക് പേജിൽ കെസി വേണുഗോപാലിനെ വിമാനത്താവളത്തിലെത്തി സന്ദർശിച്ച കണ്ട കാര്യം അറിയിച്ചത്.
കർണാടക കോൺഗ്രസും കെസി വേണുഗോപാൽ എംപിയും തമ്മിൽ മികച്ച ബന്ധമാണുള്ളത്. അധികാര തർക്കം മുതൽ കൊഗിലു ലേഔട്ടില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി ബൈയ്യപ്പനഹള്ളിയില്‍ വീടുകള്‍ നൽകുന്നതിൽ വരെ
നിര്‍ണായക ഇടപെടല്‍ നടത്തിയത് കെസി വേണുഗോപാല്‍ എംപിയായിരുന്നു.
കർണാടക കോൺഗ്രസിലെ അതികായന്മാരിയ സിദ്ധരാമയ്യയും ഡികെ ശിവകുമാറുമിയും കെസിക്കു മിച്ച ബന്ധമാണുള്ളത്.
2023ല്‍ ബിജെപിയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി കൊണ്ട് അധികാരം പിടിച്ച ശേഷം മുഖ്യമന്ത്രി സ്ഥാനത്തേ ചൊല്ലിയുളള തര്‍ക്കം തീര്‍ക്കാൻ മുൻകൈയെടുത്തത് കെസിയായിരുന്നു.
മൂന്നു വര്‍ഷത്തോളം കര്‍ണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു കെസി വേണുഗോപാൽ. ഇക്കാലത്താണ് സിദ്ധരാമയ്യയും ഡികെ ശിവകുമാറും കെസി വേണുഗോപാലും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us