അഴിമതിക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി, സിദ്ധരാമയ്യയെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി ! രാജി വയ്ക്കാന്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ആദ്യ പ്രതികരണം; ഹൈക്കമാന്‍ഡും നേതാക്കളും തന്നോടൊപ്പമെന്നും കര്‍ണാടക മുഖ്യമന്ത്രിയുടെ തികഞ്ഞ ആത്മവിശ്വാസം; പൂര്‍ണ പിന്തുണയുമായി ഡി.കെ. ശിവകുമാറും; സര്‍ക്കാര്‍ കോടതിയിലേക്ക്‌

ഭൂമി കുംഭകോണ കേസിൽ  തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നല്‍കിയതിന് പിന്നാലെ സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച്‌ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

New Update
Siddaramaiah

ബെംഗളൂരു: ഭൂമി കുംഭകോണ കേസിൽ  തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നല്‍കിയതിന് പിന്നാലെ സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച്‌ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാജി ആവശ്യപ്പെടാൻ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

മുഴുവൻ കാബിനറ്റും പാർട്ടി ഹൈക്കമാൻഡും എല്ലാ എംഎൽഎമാരും എംഎൽസിമാരും ലോക്‌സഭാ-രാജ്യസഭാ എംപിമാരും തനിക്കൊപ്പമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. 

പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ താവർചന്ദ് ഗെലോട്ട് അനുമതി നല്‍കിയത് സിദ്ധരാമയ്യക്ക് കനത്ത വെല്ലുവിളിയാണ്. ഗവർണറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് കർണാടക സർക്കാർ അറിയിച്ചു.

സിദ്ധരാമയ്യക്ക് പൂര്‍ണ പിന്തുണയുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും രംഗത്തെത്തി. പാർട്ടിയും സംസ്ഥാനം മുഴുവൻ ഹൈക്കമാൻഡും മന്ത്രിസഭയും അദ്ദേഹത്തോടൊപ്പം നിൽക്കുമെന്ന് ശിവകുമാര്‍ പ്രതികരിച്ചു.

"ഞങ്ങൾ അതിനെ നിയമപരമായി നേരിടും രാഷ്ട്രീയമായും നേരിടും. നിയമപരമായി നേരിടാൻ ഞങ്ങൾ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. ഇത് ഗൂഢാലോചനയാണ്‌"-ശിവകുമാര്‍  പറഞ്ഞു

Advertisment