ഡല്‍ഹി: ബന്‍സി നഗറിലെ ആസാദ് നഗര്‍ പ്രദേശത്തെ ഒരു ക്വില്‍റ്റ്, മെത്ത വെയര്‍ഹൗസില്‍ വന്‍ തീപിടുത്തം. പ്രദേശവാസിയായ രാം ജതാന്റെ വെയര്‍ഹൗസാണിതെന്ന് പറയപ്പെടുന്നു. സംഭവസമയത്ത് ആളുകള്‍ പുറത്തുപോയിരുന്നു.
തീപിടുത്തത്തിന് ശേഷം വലിയ ശബ്ദത്തോടെയുള്ള സ്‌ഫോടനം ഉണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായാണ് സംശയം.
ജനവാസ കേന്ദ്രത്തില്‍ തീപിടുത്തമുണ്ടായതിനാല്‍ തീ അണയ്ക്കുന്നതില്‍ വലിയ ബുദ്ധിമുട്ടുണ്ട്. അഗ്‌നിശമന സേന ഇതുവരെ എത്തിയിട്ടില്ല.
നഗരവാസികളും പോലീസും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. ജനസാന്ദ്രത കൂടുതലായതിനാല്‍ നിരവധി വീടുകള്‍ക്ക് തീപിടിത്തം ബാധിക്കാന്‍ സാധ്യതയുണ്ട്.