കർണാടക സർക്കാരിൽ നേതൃത്വമാറ്റമെന്ന പ്രചാരണം മാധ്യമസൃഷ്ടിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഡി.കെ. ശിവകുമാറുമായി അഭിപ്രായവ്യത്യാസങ്ങളില്ല, സർക്കാർ ഭരണഘടനാനുസൃതമായി മുന്നോട്ടുപോകും. ഹൈക്കമാൻഡ് കൈക്കൊള്ളുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും സിദ്ധരാമയ്യ

New Update
sidharamayya dk sivakumar

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ലെ നേ​തൃ​മാ​റ്റ വാ​ർ​ത്ത​ക​ളി​ൽ പ്ര​തി​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. നേ​തൃ​മാ​റ്റം സം​ബ​ന്ധി​ച്ച് നി​ല​വി​ൽ യാ​തൊ​രു ച​ർ​ച്ച​ക​ളും ന​ട​ക്കു​ന്നി​ല്ലെ​ന്നും പ്ര​ച​രി​ക്കു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ മാ​ത്ര​മാ​ണെ​ന്നും സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

Advertisment

ഹൈ​ക്ക​മാ​ൻ​ഡ് കൈ​ക്കൊ​ള്ളു​ന്ന ഏ​ത് തീ​രു​മാ​ന​വും അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും താ​നും ത​മ്മി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു സി​ദ്ധ​രാ​മ​യ്യ​യു​ടെ പ്ര​തി​ക​ര​ണം.

ഭ​ര​ണ​രം​ഗ​ത്ത് യാ​തൊ​രു പ്ര​തി​സ​ന്ധി​യു​മി​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മാ​യ കാ​ര്യ​ങ്ങ​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​മെ​ന്നും സി​ദ്ധ​രാ​മ​യ്യ വ്യ​ക്ത​മാ​ക്കി. ചി​ല എം​എ​ൽ​എ​മാ​ർ ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ൾ കാ​ര്യ​ങ്ങ​ൾ അ​റി​യാ​തെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ർ​ച്ച് മാ​സ​ത്തി​ൽ‌ താ​ൻ ത​ന്നെ​യാ​ണ് സം​സ്ഥാ​ന ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്നും സി​ദ്ധ​രാ​മ​യ്യ കൂ​ട്ടി​ച്ചേ​ർ​ത്തു.

Advertisment