ഡല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആക്രമണ റൈഫിളുകളാണ്.
ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ട ശേഷി വര്‍ധിപ്പിക്കുന്നതിനായി അമേരിക്കയില്‍ നിന്നും സിഗ് സോവര്‍ 716 ആക്രമണ റൈഫിളുകള്‍ വാങ്ങിയിരുന്നു. ആദ്യ ബാച്ചിന്റെ 73,000 സിഗ് സോവര്‍ 716 ആക്രമണ റൈഫിളുകള്‍ സൈനികര്‍ക്ക് ലഭിച്ചിട്ടുണ്ട്. 73,000 റൈഫിളുകളുടെ രണ്ടാം ബാച്ചിന്റെ വിതരണവും ഉടന്‍ നടക്കും
പാകിസ്ഥാന്‍, ചൈന അതിര്‍ത്തിയിലും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും സിഗ് സോവര്‍ ആക്രമണ റൈഫിളുകളാണ് സൈന്യം ഉപയോഗിക്കുന്നത്. മുന്‍നിരയില്‍ വിന്യസിച്ചിരിക്കുന്ന 50 ശതമാനം സൈനികരും അപകടകരമായ ഈ റൈഫിളുമായി സജ്ജരാണ്.
സിഗ് സോവര്‍ 716 ആക്രമണ റൈഫിളിന്റെ പരിധി 600 മീറ്ററാണ്. രാജസ്ഥാനിലെ മഞ്ഞ് നിറഞ്ഞ പര്‍വതങ്ങളിലും വനങ്ങളിലും മരുഭൂമി പ്രദേശങ്ങളിലും ഇത് എളുപ്പത്തില്‍ ഉപയോഗിക്കാം. അമേരിക്കന്‍ കമ്പനിയായ 'സിഗ് സോവര്‍' ആണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
സിഗ് സോവര്‍ ആക്രമണ റൈഫിള്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏറ്റവും അപകടകരമായ ആയുധമാണ്. ഇത് വളരെ ഭാരം കുറഞ്ഞതും പ്രവര്‍ത്തിപ്പിക്കാന്‍ എളുപ്പവുമാണ്.
7.62 കാലിബര്‍ അസോള്‍ട്ട് റൈഫിളാണ് സിഗ് സോവര്‍ 716. ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റൊട്ടേറ്റിംഗ് ബോള്‍ട്ട് സംവിധാനമുള്ള റൈഫിളാണിത്. 34.39 ഇഞ്ചാണ് സിഗ് സോവര്‍ ആക്രമണ റൈഫിളിന്റെ നീളം. അതിന്റെ ബാരലിന്റെ നീളം 15.98 ഇഞ്ച് ആണ്. 3.58 കിലോയാണ് സിഗ് സോവര്‍ 716ന്റെ ഭാരം
ഈ റൈഫിളുകള്‍ ഉപയോഗിക്കുന്നതിന്റെ ഉദ്ദേശ്യം തന്നെ ശത്രുവിനെ കൊല്ലാന്‍ ആയി വെടിവയ്ക്കുക എന്നതാണ്.
അതിനാല്‍ അമേരിക്കയെ കൂടാതെ ലോകമെമ്പാടുമുള്ള ഒരു ഡസനോളം രാജ്യങ്ങളിലെ പോലീസും സൈന്യവും ഇവ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ നിന്നും വെടിയേറ്റാല്‍ ശത്രുവിന്റെ മരണം ഉറപ്പാണെന്നാണ് റിപ്പോര്‍ട്ട്.