ഇന്ത്യൻ സിം കാർഡുകൾ ഉപയോഗിച്ച് സൈനിക രഹസ്യങ്ങൾ ചോർത്താൻ പാക്കിസ്ഥാൻ ശ്രമിച്ചു: സ്ഥീരികരിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾ

നേപ്പാൾ പൗരൻ കടത്തികൊണ്ടുവന്ന സിം കാർഡുകൾ ഉപയോഗിച്ചാണ് ജമ്മു കശ്മീർ, മഥുര എന്നിവടങ്ങളിൽ വിന്യസിച്ചിരുന്ന സൈനികരുമായി ബന്ധപ്പെടാൻ പാക് ചാര സംഘടന ശ്രമിച്ചത്

New Update
Untitledrajnathsin

ന്യൂഡൽഹി: ഇന്ത്യൻ സിം കാർഡുകൾ ഉപയോഗിച്ച് സൈനിക രഹസ്യങ്ങൾ ചോർത്താൻ പാക്കിസ്ഥാൻ ശ്രമിച്ചെന്ന് സ്ഥീരികരിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾ.

Advertisment

നേപ്പാൾ പൗരൻ കടത്തികൊണ്ടുവന്ന സിം കാർഡുകൾ ഉപയോഗിച്ചാണ് ജമ്മു കശ്മീർ, മഥുര എന്നിവടങ്ങളിൽ വിന്യസിച്ചിരുന്ന സൈനികരുമായി ബന്ധപ്പെടാൻ പാക് ചാര സംഘടന ശ്രമിച്ചത്.

ഏകദേശം 75 സൈനികരുമായി ബന്ധം സ്ഥാപിക്കാൻ പാക് ചാര സംഘടന ശ്രമിച്ചെന്നും കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. 

വാട്‌സ് ആപ്പ് വഴിയാണ് പാക് ചാരസംഘടന സൈനികരുമായി സമ്പർക്കം പുലർത്തിയത്. വരും ദിവസങ്ങളിൽ ഈ സൈനിക ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് കേന്ദ്ര ഇന്റെലിജൻസ് ഏജൻസി വൃത്തങ്ങൾ പറഞ്ഞു.

പാക് ചാരൻമാരുമായി ആശയവിനിമയം നടത്തിയ സൈനികരെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് വിവരം, 

Advertisment