കേരള തീരത്ത് തീപിടിച്ച സിംഗപ്പൂർ പതാകയുള്ള കപ്പലിലെ ജീവനക്കാരെ ഇന്ത്യൻ നാവികസേന വിജയകരമായി രക്ഷപ്പെടുത്തിയതിന് ഇന്ത്യയോട് നന്ദി അറിയിച്ച് ചൈന

'ഇന്ത്യന്‍ നാവികസേനയ്ക്കും മുംബൈ കോസ്റ്റ് ഗാര്‍ഡിനും അവരുടെ വേഗത്തിലുള്ളതും പ്രൊഫഷണല്‍തുമായ രക്ഷാപ്രവര്‍ത്തനത്തിന് ഞങ്ങളുടെ നന്ദി.

New Update
singapore

ഡല്‍ഹി: കേരള തീരത്ത് തീപിടിച്ച സിംഗപ്പൂര്‍ പതാകയുള്ള കപ്പലിലെ ജീവനക്കാരെ വിജയകരമായി രക്ഷപ്പെടുത്തിയ ഇന്ത്യന്‍ നാവികസേനയോട്  ചൈന നന്ദി അറിയിച്ചു.

Advertisment

14 ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടുന്ന കപ്പലിലെ ജീവനക്കാരെ വേഗത്തിലും പ്രൊഫഷണലായും രക്ഷപ്പെടുത്തിയതിന് ഇന്ത്യന്‍ നാവികസേനയ്ക്കും മുംബൈ കോസ്റ്റ് ഗാര്‍ഡിനും ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യു ജിംഗ് നന്ദി പറഞ്ഞു.


'ഇന്ത്യന്‍ നാവികസേനയ്ക്കും മുംബൈ കോസ്റ്റ് ഗാര്‍ഡിനും അവരുടെ വേഗത്തിലുള്ളതും പ്രൊഫഷണല്‍തുമായ രക്ഷാപ്രവര്‍ത്തനത്തിന് ഞങ്ങളുടെ നന്ദി.

കൂടുതല്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വിജയകരമാകട്ടെ എന്നും പരിക്കേറ്റ ജീവനക്കാര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു.' യു ജിംഗ് എക്സില്‍ എഴുതി.