/sathyam/media/media_files/2025/11/08/sir-2025-11-08-08-14-32.jpg)
ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ സമയ പരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലുമാണ് എസ്.ഐ.ആർ നടപടികൾ നീട്ടിയത്. അതേസമയം കേരളത്തിന്റെ എസ്.ഐ.ആർ സമയപരിധി നേരത്തേ പരിഷ്‍കരിച്ചിരുന്നു.
സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേരളത്തിൽ എസ്.ഐ.ആർ സമയപരിധി ഡിസംബർ 18ന് അവസാനിക്കും. 23ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. അതേസമയം, പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ സമയപരിധി മാറ്റിയിട്ടില്ല.
എസ്.ഐ.ആറിന്റെ പരിഷ്‍കരിച്ച ഷെഡ്യൂൾ:
തമിഴ്‌നാട്: ഡിസംബർ 14 വരെ നീട്ടി. 19ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
ഗുജറാത്ത്: 14 വരെ നീട്ടി. 19ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
മധ്യപ്രദേശ്: 18നാണ് സമയപരിധി അവസാനിക്കുക. 23ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
ഛത്തീസ്ഗഢ്: 18 വരെ സമയപരിധി നീട്ടി. 23ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
ആൻഡമാൻ ആൻഡ് നിക്കോബാർ: 18 വരെ സമയം നൽകി. 23ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
ഉത്തർപ്രദേശ്: 26 വരെ സമയപരിധി. 31ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
ഗോവ, ഗുജറാത്ത്, ലക്ഷദ്വീപ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ എസ്.ഐ.ആർ സമയപരിധി ഇന്നാണ് അവസാനിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കരട് വോട്ടർ പട്ടിക ഡിസംബർ 16 ന് പ്രസിദ്ധീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us