/sathyam/media/media_files/2025/12/15/supreme-court-2025-12-15-09-52-11.jpg)
ന്യൂഡൽഹി: കേരളത്തിലെ തീ​​​വ്ര വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ (എ​​​സ്ഐ​​​ആ​​​ർ) തീയതി നീട്ടാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി. സ​​​മ​​​യ​​​പ​​​രി​​​ധി നീ​​​ട്ട​​​ണ​​​മെ​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഹ​​​ർ​​​ജി പരിഗണിക്കവേയാണ് സു​​​പ്രീം​​​കോ​​​ട​​​തി ഇക്കാര്യം വ്യക്തമാക്കിയത്.
നിവേദനങ്ങളിൽ അനുഭാവപൂർവമായ തീരുമാനം എടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകുകയും ചെയ്തു. കേസ് ജനുവരി ആറിന് വീണ്ടും പരിഗണിക്കും.
ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സു​​​പ്രീം​​​കോ​​​ട​​​തി ഇ​​​ട​​​പെ​​​ട​​​ലി​​​നെ തു​​​ട​​​ർ​​​ന്ന് എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ ര​​​ണ്ടാ​​​ഴ്ച നീ​​​ട്ടി​​​യി​​​രു​​​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us