എസ്ഐആർ നടപടികൾക്ക് പിന്നാലെ തമിഴ്നാട്ടിൽ കരട് വോട്ടർപട്ടിക പുറത്തിറക്കി. നീക്കം ചെയ്തത് 97.37 ലക്ഷം പേരെ. ചെന്നൈയിൽ മാത്രം പുറത്തായത് 14.25 ലക്ഷം പേർ. ആകെ വോട്ടർമാർ 5.43 കോടിയായി കുറഞ്ഞു

New Update
sir

ചെന്നൈ: തമിഴ്നാട്ടിൽ എസ്ഐആർ പൂർത്തിയായതിന് പിന്നാലെ കരട് വോട്ടർപട്ടിക പുറത്തിറങ്ങി. വിവിധ കാരണങ്ങളാൽ 97.37 ലക്ഷം പേരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ വോട്ടർമാർ 5.43 കോടി ആയി. ഇത് മുൻ പട്ടികയിലെ 15.19 ശതമാനം കുറവാണ്.

Advertisment

ചെന്നൈ ജില്ലയിൽ നിന്ന് മാത്രം 14.25 ലക്ഷം പേരാണ് ഒഴിവാക്കപ്പെട്ടത്. മരിച്ചവർ, ഇരട്ട വോട്ടുള്ളവർ, രജിസ്റ്റർ ചെയ്ത വിലാസത്തിൽ കണ്ടെത്താനാകാത്തവർ എന്നിവരെയാണ് പ്രധാനമായും പട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.

പുതിയ പട്ടികയിൽ 2.77 കോടി പുരുഷ വോട്ടർമാരും 2.66 കോടി സ്ത്രീ വോട്ടർമാരുമുണ്ട്. നീക്കം ചെയ്തവരിൽ 26.94 ലക്ഷം പേർ മരിച്ചവരാണെന്നും 3.4 ലക്ഷം പേർ ഇരട്ട വോട്ടുകളുള്ളവരാണെന്നും അധികൃതർ വ്യക്തമാക്കി. 66.44 ലക്ഷം പേരെ പരിശോധനയിൽ രജിസ്റ്റർ ചെയ്ത വിലാസങ്ങളിൽ കണ്ടെത്താനായില്ലെന്നും അറിയിച്ചു.

Advertisment