കോൽക്കത്തയിൽ എസ്.ഐ.ആർ ഹിയറിങ്ങിന് നോട്ടീസ് ലഭിച്ച 60കാരൻ ജീവനൊടുക്കി

New Update
sir

കൊൽക്കത്ത: ബംഗാളിലെ ഉത്തർ ദിനാജ്പൂർ ജില്ലയിലെ വീട്ടിൽ 60കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എസ്‌.ഐ.ആർ ഹിയറിങ്ങിനായി നോട്ടീസ് ലഭിച്ചതിനെത്തുടർന്ന് അദ്ദേഹം കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. 

Advertisment

റായ്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ പാൽപാറ പ്രദേശത്തെ താമസക്കാരനായ 64 കാരനായ ബബ്ലു പാൽ ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് പുലർച്ചെയാണ് പാലിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വസതിയിലെത്തി മൃതദേഹം കണ്ടെടുത്തുവെന്നും പോസ്റ്റ്‌മോർട്ടം പരിശോധനക്കായി റായ്ഗഞ്ച് മെഡിക്കൽ കോളജിലേക്കും ആശുപത്രിയിലേക്കും അയച്ചതായും പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായും അറിയിച്ചു.

വോട്ടർ പട്ടികയുടെ രണ്ടാംഘട്ട എസ്‌.ഐ.ആറുമായി ബന്ധപ്പെട്ട ഒരു ഹിയറിങ്ങിനായി നോട്ടീസ് ലഭിച്ചതിനെത്തുടർന്ന് പാൽ മാനസിക സമ്മർദത്തിലായിരുന്നെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് നീക്കം ചെയ്യപ്പെടുമെന്നും അനധികൃത കുടിയേറ്റക്കാരനായി പ്രഖ്യാപിക്കപ്പെടുമെന്നും മരിച്ചയാൾ ഭയപ്പെട്ടിരുന്നുവെന്ന് അവർ അവകാശപ്പെട്ടു. മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി കുടുംബാംഗങ്ങൾ പറഞ്ഞു.

Advertisment