വോട്ടർ പട്ടിക പുതുക്കൽ: 9 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1.70 കോടി വോട്ടർമാർ കുറഞ്ഞു

നിലവില്‍ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 60 കോടിയോളം വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയുള്ള പരിശോധന പുരോഗമിക്കുകയാണ്.

New Update
Untitled

ഡല്‍ഹി: രാജ്യത്ത് നടന്നുവരുന്ന വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കല്‍ നടപടികള്‍ക്ക് പിന്നാലെ ഒമ്പത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വോട്ടര്‍മാരുടെ എണ്ണത്തില്‍ 1.70 കോടിയുടെ കുറവുണ്ടായതായി ഔദ്യോഗിക കണക്കുകള്‍.

Advertisment

വോട്ടര്‍ പട്ടികയിലെ പിഴവുകള്‍ തീര്‍ക്കുന്നതിനും അനര്‍ഹരെ ഒഴിവാക്കുന്നതിനുമായി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഈ മാറ്റം.


കേരളം, ഗുജറാത്ത്, പുതുച്ചേരി, ലക്ഷദ്വീപ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ശനിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വോട്ടര്‍മാരുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27-ന് പുതുക്കല്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് ഈ പ്രദേശങ്ങളിലെ ആകെ വോട്ടര്‍മാര്‍ 21.45 കോടിയായിരുന്നു. എന്നാല്‍ ഈ ആഴ്ച പ്രസിദ്ധീകരിച്ച അന്തിമ പട്ടിക പ്രകാരം ഇത് 19.75 കോടിയായി ചുരുങ്ങി. 1.70 കോടി വോട്ടര്‍മാരാണ് പട്ടികയില്‍ നിന്ന് പുറത്തായത്.

ബിഹാറില്‍ പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. നിലവില്‍ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 60 കോടിയോളം വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയുള്ള പരിശോധന പുരോഗമിക്കുകയാണ്. ബാക്കിയുള്ള 40 കോടി വോട്ടര്‍മാരുടെ പട്ടിക പുതുക്കല്‍ മറ്റ് 17 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടക്കും.


തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഈ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ബിഹാറിലും സമാനമായ നിയമപോരാട്ടങ്ങള്‍ നടന്നിരുന്നു. അസമില്‍ പ്രത്യേക പുതുക്കല്‍ നടപടികള്‍ ഫെബ്രുവരി 10-ന് പൂര്‍ത്തിയായി.


വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പുകള്‍ ഒഴിവാക്കാനും മരിച്ചവരുടെയും താമസം മാറിയവരുടെയും പേരുകള്‍ നീക്കം ചെയ്യാനും ലക്ഷ്യമിട്ടുള്ള ഈ നടപടി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ നിര്‍ണ്ണായകമാകും

Advertisment