/sathyam/media/media_files/2025/06/08/OL5W8wr969GhCf1ppBgu.jpg)
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി പ്രവര്‍ത്തിക്കുന്ന ബിഎല്‍ഒമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി വേണമെന്ന് സുപ്രീം കോടതി.
നിലവിലെ ബിഎല്‍ഒമാരുടെ ജോലിഭാരം കുറയ്ക്കാന്‍ കൂടുതല്‍ പേരെ ബിഎല്‍ഒ ഡ്യൂട്ടിക്ക് അനുവദിക്കണമെന്നാണ് സുപ്രിം കോടതി നിര്‍ദേശം.
ആവശ്യമെങ്കില്‍ കൂടതല്‍ പേരെ ഇതിനായി നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
ബിഎല്‍ഒ ഡ്യൂട്ടിയില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഇളവ് ആവശ്യപ്പെടുമ്പോള്‍ അതിനെ പ്രത്യേകം കേസുകളായി കണ്ട് പരിഗണിക്കണം. മതിയായ കാരണങ്ങളുണ്ടെങ്കില്‍ ആ വ്യക്തിക്ക് പകരം മറ്റൊരാളെ നിയമിക്കണം. ഇതിന് വിരുദ്ധമായ സാഹചര്യങ്ങളുണ്ടെങ്കില്‍ ഇത്തരം വ്യക്തികള്‍ക്ക് കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
നടന്‍ വിജയിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.
ജോലി സമ്മര്‍ദ്ദം കാരണം ബിഎല്‍ഒമാര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ടിവികെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us