എസ്‌ഐആർ ജോലി സമ്മർദം. രാജസ്ഥാനിലും ബി‌എൽ‌ഒ ജീവനൊടുക്കി

സ്കൂൾ അധ്യാപകനായ മുകേഷ് ജാൻഗിഡ് ആണ് കടുത്ത ജോലി സമ്മർദമുണ്ടെന്ന്‌ ആത്മഹത്യാക്കുറിപ്പെഴുതി വച്ച്‌ ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്.

New Update
1001411217

ജയ്പൂർ: രാജസ്ഥാനിൽ ബി‌എൽ‌ഒ ആയി ജോലി ചെയ്യുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തു.

Advertisment

 ജയ്‌പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂൾ അധ്യാപകനായ മുകേഷ് ജാൻഗിഡ് ആണ് കടുത്ത ജോലി സമ്മർദമുണ്ടെന്ന്‌ ആത്മഹത്യാക്കുറിപ്പെഴുതി വച്ച്‌ ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്.

എസ്‌ഐആർ ജോലികൾ കാരണം താൻ സമ്മർദ്ദത്തിലാണെന്നും സൂപ്പർവൈസർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും സസ്‌പെൻഷൻ ഭീഷണി ഉണ്ടെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു.

 എസ്‌ഐആറുമായി ബന്ധപ്പെട്ട്‌ മുകേഷ് ജാൻഗിഡ് കടുത്ത സമ്മർദത്തിലായിരുന്നുവെന്ന് കുടുംബവും ആരോപിച്ചു.

Advertisment