New Update
/sathyam/media/media_files/2025/09/16/supreme-court-2025-09-16-09-26-56.jpg)
ഡല്‍ഹി: കേരളത്തിലെ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണ (എസ്ഐആര്‍) നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.
Advertisment
സര്‍ക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ എസ്ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഹര്‍ജിയില്‍ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിസംബര്‍ 21 ന് തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി ചുമതലയേല്‍ക്കേണ്ടതാണ്. അതിനാല്‍, ഡിസംബര്‍ 21 വരെ എസ്ഐആര്‍ നടപടികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us